Monday, 17 October 2011

കാട്ടിപ്പരുത്തി


പേര് കേട്ടിട്ടില്ലാത്തവര്‍ക്ക് ആദ്യം അമ്പരപ്പില്ലാതിരിക്കാന്‍ വഴിയില്ല ...മലപ്പുറം ജില്ലയിലെ ഒരു പ്രധാന വ്യാബാര കേന്ദ്രമായ വളാഞ്ചേരിയില്‍ നിന്നും സ്വല്‍പ്പം ഉള്ളോട്ടു 3 കി .മി .സഞ്ചരിച്ചാല്‍ എന്റെ ഗ്രാമമായി ...വളരെ പ്രശസ്തിയാര്‍ജിച്ച വളാഞ്ചേരി മര്‍ക്കസ് ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.

                               ഒരു മഹത്തായ വൈദ്യ പാരംബര്ര്യത്തിന്റെ  തുടര്‍ച്ചക്കാരായി ചങ്ങമ്പള്ളി  ഗുരുക്കന്മാര്‍ കാട്ടിപ്പരുത്തിയുടെ യശസ്സുയര്‍ത്തുന്നു .ആലിക്കുട്ടി ഗുരുക്കളും ,മമ്മു ഗുരുക്കളും തുടങ്ങിവെച്ച താവഴി ഇന്നും ഇവര്‍   നിലനിര്‍ത്തിപ്പോരുന്നു .ചങ്ങമ്പള്ളിയുടെ അമരക്കാരായ ജബ്ബാര്‍ ഗുരുക്കളും ,അബ്ദുല്‍ റഹീം ഗുരുക്കളും ആയുര്‍വേതത്തിലൂടെ പടുത്തുയര്‍ത്തുന്നത്  ഒരു നാടിന്റെ പ്രശസ്തിയെയാണ് ..നൂറോളം ചെറുപ്പക്കാരാണ് വൈദ്യശാലയുടെ കാട്ടിപ്പരുത്തി മരുന്ന് നിര്‍മ്മാണ യൂണിറ്റില്‍ തൊഴിലെടുക്കുന്നത് .കേരളത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും ചങ്ങമ്പള്ളി ആയുര്‍വേദ വൈദ്യശാലയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു .

 ഈ ഗ്രാമത്തിലെ തോടുകളും ,പാടവും ,ചെറുകുളങ്ങളും,എന്റെ ബാല്ല്യത്തെ അവിസ്മരണീ യമാക്കിയിരുന്നു  .കുളവും,തോടും എല്ലാം സുലഭാമായത് കൊണ്ട് ഇവിടെ ഏല്ലാവര്‍ക്കും നീന്തല്‍ നല്ല വശമാണ്   .മുത്തല (ഉള്ളില്‍ കാലിയായ തേങ്ങ ) കെട്ടിയുണ്ടാക്കി അതിനു മുകളില്‍ കിടന്നാണ് അന്ന്  നീന്തല്‍ പഠിക്കുന്നത് .മഴക്കാലത്തെ ഏറ്റുമീന്‍ പിടുത്തം ,കുഞ്ഞു മത്സ്യങ്ങളെ കോരിപ്പിടിക്കല്‍,തുമ്പിയെ പിടിച്ചു വാലില്‍ നൂലുകെട്ടി പറത്തല്‍ ,തോട്ടുവരമ്പിലെ പോടിയെന്നി മരത്തില്‍ കയറിയുള്ള ഊഞ്ഞാലാട്ടം അന്നത്തെ പ്രധാന വിനോധങ്ങളായിരുന്നു ഇതെല്ലം .ഇന്നിതെല്ലാം രസമുള്ള ഓര്‍മ്മകള്‍ മാത്രമാണ് .

ജി .എല്‍ .പി സ്കൂള്‍ കാട്ടിപ്പരുത്തി

കാട്ടിപ്പരുത്തി ജി .എല്‍ .പി  സ്കൂളിലായിരുന്നു ഞാന്‍ ഒന്നുമുതല്‍ നാലുവരെ പഠിച്ചത് .കണക്കു പഠിക്കാതെ വന്നാല്‍ കക്ഷത്തില്‍ നുള്ളി നോവിക്കുന്ന രാധ ടീച്ചര്‍ ,ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍. ശ്രീ .ബാലന്‍ മാസ്റ്റര്‍ (ബാലന്‍ മാസ്റ്റര്‍ ഇന്ന് ജീവിച്ചിരിപ്പില്ല ) ജീവിതത്തില്‍ ഇവരെ ഒരിക്കലും മറക്കാന്‍ പറ്റില്ല .കന്നുപൂട്ടു മത്സരമായിരുന്നു അന്ന് സ്കൂളിലെ പ്രധാന വിനോദം .രണ്ടു പേര്‍ തോളോട് തോള്‍ നിന്ന് പുറകില്‍ നിന്നും ഒരാള്‍ തെളിക്കുക ഓടി മുമ്പിലെതുന്നവന്‍ വിജയി .കാട്ടി അഷ്‌റഫ്‌ ആയിരുന്നു അന്നത്തെ പ്രാധാന കന്നുപൂട്ടുകാരന്‍ .വല്ല്യ പോതുകംബക്കാരനായിരുന്നു പുള്ളി. ആഗ്രഹം പോലെ തന്നെ അവന്‍ പിന്നീട് പോത്തുകളുടെ  പിന്നാലെയായി .(ഇപ്പോള്‍ ഗള്‍ഫില്‍) .നാല് വര്‍ഷത്തെ സംഭവ ബഹുലമായ വിദ്യാഭ്യാസം ഒരുനാള്‍ പര്യവസാനിച്ചു . 


                            വിദേശമാണ് (ഗള്‍ഫ്‌ ) ഇവിടുത്തെ ഒരു പ്രധാന വരുമാന മാര്‍ഗം .കൃഷി, കച്ചവടം , ഇതും ഞങ്ങളുടെ ഗ്രാമത്തിന്റെ വരുമാന മാര്‍ഗങ്ങളാണ് .പണ്ട് ഞാറ്റുവേലക്കാലമായാല്‍
വയലില്‍ നിന്നും ഒഴുകിവന്നിരുന്ന ഞാറ്റു പാട്ടുകളും ,കന്നുപൂട്ടുകാരുടെ താളത്തിലുള്ള തൊളിപ്പാട്ടുകളും  ഇന്ന് തീര്‍ത്തും അന്ന്യമാണ്‌.വയലുകളാണ്  എന്റെ ഗ്രാമത്തിന്റെ പ്രധാന സൗന്ദര്യം.വയലുകളില്‍ പറന്നിറങ്ങി ഇരതേടുന്ന വെള്ളക്കൊക്കുകളുടെ മാലാഘ സൗന്ദര്യം കാണേണ്ട കാഴ്ച തന്നെയാണ് .ഈ കാഴ്ചകള്‍ എല്ലാം ഇന്ന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് .

                                                                     കന്നുപൂട്ട്‌
ഉഴുതു മറിക്കാനും,കൊയ്യാനും ,മെതിക്കാനും എല്ലാം ഇന്ന് ആധുനിക യന്ത്രങ്ങള്‍ വന്നു. വയലുകള്‍ ഇന്ന് നികന്നുകൊണ്ടിരിക്കുന്നു .കൃഷിചെയ്യാനും ആളില്ലാത്ത അവസ്ഥ .

                                കറ്റകെട്ടിക്കുളവും,അണ്ടിയാംകുളവും ,പെരുങ്കാവ് കുളവും ഈഗ്രാമത്തിന്റെ പ്രധാന ജലോബാതികളാണ്.പെരുങ്കാവ് അമ്പലക്കുളമായിരുന്നത്രേ. ഒരൊറ്റ രാത്രികൊണ്ട്‌ ജിന്നുകള്‍ പണി കഴിപ്പിച്ചതാനെന്നുമുള്ള അഭിപ്രായം ഇല്ലാതില്ല .എന്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ (തോടുകള്‍) കൃഷിക്ക് ഒരു വലിയ സഹായം തന്നെയാണ് ചെയ്യുന്നത് .പടിഞ്ഞാറ് ചീനിക്കുളംപ് വഴി ഒഴുകിവരുന്ന പറമ്പന്‍ തോടും പറമ്പന്‍ തോടിന്റെ ഉധ്ഭവ സ്ഥാനമായ ചെമ്പട് കുഴിയും നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചരിത്രം പറയുന്നു.
                                                              പറമ്പന്‍ തോട് 


                                     
                                                                   പെരുങ്കാവ്        
                                     
                                                                അണ്ടിയാംകുളo
                                     
                                                             കറ്റകെട്ടിക്കുളo  
           

ഒരുപാട്  ചരിത്രമുറങ്ങുന്ന കാട്ടിപ്പരുത്തി പള്ളിയാണ് മറ്റൊരു പ്രത്യേഗത .പഴയ പള്ളി പുതുക്കിപ്പണിത് ഇന്ന് നാലുനിലയോളം ഉയര്‍ത്തി .കാട്ടിപ്പരുത്തി .മൂച്ചിക്കല്‍,നരിപ്പറ്റ ,മുള്ളന്‍മട,ചീനികുളമ്പ് ,കാശാംകുന്നു ഇവയെല്ലാം അടങ്ങിയതാണ് കാട്ടിപ്പരുത്തി മഹല്ല് .പ്രദേഷത്തെ മഹാല്ലുകളില്‍ വെച്ച് വളരെ വലിയ മഹാല്ലുകൂടിയാണ് ഇത് .

                    നന്നങ്ങാടിക്കുടം കിട്ടിയ സ്ഥലമാണ് പിന്നീട് നന്നങ്ങാടിമുക്കായത് .എന്റെ വീട് സ്തിഥി ചെയ്യുന്ന സ്ഥലം കൂടിയാണ് നന്നങ്ങാടി .1993 ലാണ് ഇവിടെനിന്നും നന്നങ്ങാടികള്‍ കണ്ടെടുത്തത്.ചെറുതും ,വലുതുമായ 4 ഓളം നന്നങ്ങാടികള്‍ അന്ന് കണ്ടെത്തുകയുണ്ടായി .ക്യാമറയും ,മൊബൈല്‍ ഫോണും ഇന്നത്തെ പോലെ സാധാരണമല്ലാത്ത കാലമായതുകൊണ്ട് ഇതിന്റെ ചിത്രങ്ങള്‍ മനസിനുള്ളിലോതുങ്ങി .
                                                             നന്നങ്ങാടിമുക്



                                     
                                             ഏറ്റു മീനുകളാല്‍ നിറഞ്ഞ പെരുങ്കാവ്